SignIn
Kerala Kaumudi Online
Friday, 21 August 2026 2.31 AM IST

മെസ്സിവിവാദം:നികുതി വെട്ടിപ്പ്: എസ്.ഐ.ടി.റിപ്പോർട്ട് കൈമാറി

1

തിരുവനന്തപുരം:രാജ്യാന്തര ഫുട്ബോൾ താരം മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ ഇടപാടിലെ നികുതിവെട്ടിപ്പ് അന്വേഷിച്ച എസ്.ഐ.ടി. പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.

റിപ്പോർട്ട് ജി.എസ്.ടി.കമ്മിഷണർ സർക്കാരിന് കൈമാറും. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് സർക്കാർ തീരുമാനിക്കും.

അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിൽ നികുതിവെട്ടിപ്പ് നടന്നതായി ജിഎസ്.ടി വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. സ്‌പോൺസർ കൈമാറിയ തുകയുടെ നികുതി ഈടാക്കിയിട്ടില്ല എന്നായിരുന്നു കണ്ടെത്തൽ. 22 കോടിയോളം രൂപ നികുതിയാണ് അടയ്‌ക്കേണ്ടിയിരുന്നത്.ഇതിലടക്കം അന്വേഷണം പൂർത്തിയാക്കിയാണ് പ്രാഥമിക റിപ്പോർട്ട് ജി. എസ്. ടി കമ്മിഷണർക്ക് സമർപ്പിച്ചത്. ജി.എസ്.ടി അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിൽ കഴിഞ്ഞദിവസം മൂന്ന് ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MESSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA