
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ 254 പേരുടെ മരണം ശാസ്ത്രീയമായി സ്ഥിരീകരിച്ചെന്നും 47 പേരെ കണ്ടെത്താനുണ്ടെന്നും മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. തകർന്ന 1043വീടുകൾ പുനർനിമ്മിക്കാനുള്ള ടെൻഡർ നടപടി ഡിസംബർ 31നകം പൂർത്തിയാക്കും. വീട് നിർമ്മാണത്തിന് സന്നദ്ധരായ സംഘടനകളുടെയും വ്യക്തികളുടെയും യോഗം നിയമസഭാ സമ്മേളനത്തിന് ശേഷം ചേരും.
പൊതു ഏജൻസിയെ കണ്ടെത്തി പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ഉരുൾപൊട്ടലിൽ കേരളത്തിനുള്ള സഹായം ലഭ്യമാക്കുന്ന കാര്യത്തിൽ 18ന് തീരുമാനം അറിയിക്കാൻ ഹൈക്കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വീണ്ടും കേന്ദ്രത്തെ സമീപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഇത്തരം ദുരന്തങ്ങൾ നേരത്തെ അറിയുന്നതിനായി പുല്പള്ളിയിൽ റഡാർ സ്റ്റേഷൻ സ്ഥാപിക്കും. ഇതിന് കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ട്. 120 കേന്ദ്രങ്ങളിൽ കവചം എന്ന സൈറൺ സംവിധാനവും ഏർപ്പെടുത്തി. ഉരുൾപൊട്ടൽ സംബന്ധിച്ച് സി.എസ്.എസ് ശാസ്ത്രജ്ഞൻ ജോൺ മത്തായി, മൊഹാലി ഐസർ, ജലസേചന എൻജിനിയർ സന്ദീപ്, വേൾഡ് വൈഡ് ആട്രിബ്യൂഷൻ സയന്റിസ്റ്റുകൾ എന്നിവർ പഠനം നടത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |