SignIn
Kerala Kaumudi Online
Saturday, 15 August 2026 1.47 AM IST

ന്യൂരാജസ്ഥാൻ മാർബിൾസിന്റെ ചികിത്സാ ധനസഹായ വിതരണം

fiancial-assistance

തിരുവനന്തപുരം: 25 ഡയാലിസിസ് രോഗികൾക്കും നിർദ്ധനരായ 25 കാൻസർ രോഗികൾക്കും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ നൽകുന്ന ചികിത്സാ ധനസഹായത്തിന്റെ വിതരണോദ്ഘാടനം രമ്യ ഹരിദാസ് എം.എൽ.എ നിർവഹിച്ചു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിൽ അഞ്ച് കോടിരൂപയുടെ വികസപ്രവർത്തനം സമയ ബന്ധിതമായി നടപ്പിലാക്കുമെന്ന് എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ആശുപത്രിയുടെ വികസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ജീവനക്കാരുടെ സേവനവും ശുചിത്വവും ഉറപ്പുവരുത്തുകയും ഡയാലിസിസ് യൂണിറ്റിന്റെ എണ്ണം വർദ്ധിപ്പിക്കുമെന്നും എം.എൽ.എ അറിയിച്ചു. നാടിന്റെ വികസനത്തിന് രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുകയാണ് മുഖ്യ പ്രഭാഷണത്തിൽ സി.വിഷ്ണുഭക്തൻ പറഞ്ഞു. ന്യൂരാജസ്ഥാൻ മാർബിൾസ് 20 വർഷം മുമ്പ് നിർമ്മിച്ച് നൽകിയ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഐ.സി യൂണിറ്റ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാസുരേഷ് അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂഡ്, ബ്ലോക്ക് പഞ്ചായത്തംഗം നിഷ, ഗ്രാമപഞ്ചായത്തംഗം ആർ.കെ. രാധാമണി, സി.പി.എം ആറ്റിങ്ങൽ എര്യാ സെക്രട്ടറി ആർ.സുഭാഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അജൻ, എച്ച്.എം.സി അംഗം ശശി, നഴ്സിംഗ് സൂപ്രണ്ട് ബിന്ദു, ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്: നിർദ്ധന രോഗികൾക്കുള്ള ന്യൂരാജസ്ഥാൻ മാർബിൾസിന്റെ ധനസഹായ വിതരണം രമ്യ ഹരിദാസ് എം.എൽ.എ നിർവഹിക്കുന്നു. സി.വിഷ്ണുഭക്തൻ, ഗീതാസുരേഷ്, ആർ.സുഭാഷ്, സിന്ധു, ജൂഡ്,നിഷ, ഡോ.അജൻ, ആർ.കെ രാധാമണി, ശശി, ബിന്ദു, ശിവദാസൻ തുടങ്ങിയവർ സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARBLES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA