SignIn
Kerala Kaumudi Online
Monday, 07 September 2026 1.18 AM IST

ദേശീയപാത നിർമ്മാണത്തിൽ അശാസ്ത്രീയത 

1

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: കേരളത്തിൽ ദേശീയപാത നിർമ്മാണത്തിലെയും പരിപാലനത്തിലെയും അശാസ്ത്രീയതയും അനാസ്ഥയുമാണ് വാഹനാപകടങ്ങളിൽ അടിക്കടി മനുഷ്യ ജീവൻ പൊലിയുന്നതിന് കാരണമെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു.

ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് തൃശൂർ കൈപ്പമംഗലത്തിനടുത്ത് തമിഴ്നാട്ടുകാരായ എട്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ അപകടത്തിൽ മരിക്കാനിടയായത്. നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ പാത വഴി തിരിച്ചു വിടുന്നിടത്ത് ആവശ്യമായ സൂചനപ്പലകകൾ സ്ഥാപിക്കാതിരുന്നതാണ് നിറുത്തിയിട്ട ട്രക്കിൽ കാർ ഇടിക്കാൻ ഇടയാക്കിയത്. ഇക്കാര്യത്തിൽ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റിക്ക് നിർദ്ദേശം നൽകണം. വഴി നീളെ ടോൾ ബൂത്തുകൾ സ്ഥാപിച്ച് യാത്രികരിൽ നിന്ന് പണം പിരിക്കുന്നവർക്ക് സുരക്ഷിത

യാത്ര ഉറപ്പു വരുത്താനും ബാധ്യതയുണ്ടെന്ന് കത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA