SignIn
Kerala Kaumudi Online
Monday, 17 August 2026 1.45 PM IST

നെടുമ്പാശേരിയിൽ  ഹോട്ടലിൽ  വൻ തീപിടിത്തം: ഗ്രാൻഡ് മലബാർ ഹോട്ടൽ പൂർണമായും കത്തിനശിച്ചു

READ ENGLISH VERSION

hotel-fire
ഗ്രാൻഡ് മലബാർ ഹോട്ടലിൽ തീപിടിച്ചപ്പോൾ

കൊച്ചി: നെടുമ്പാശേരിയിലെ ഹോട്ടലിൽ വൻ തീപിടിത്തം. ഗ്രാൻഡ് മലബാർ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഹോട്ടൽ പൂർണമായും കത്തിനശിച്ചു. മൂന്ന് ഫയർഫോഴ്‌സ് യൂണിറ്റുകൾ അരമണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഇന്ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു തീപിടിത്തമുണ്ടായത്. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തീപടർന്നതെന്നാണ് വിവരം. ഇവരെ ഉടൻതന്നെ സുരക്ഷിതമായി ഒഴിപ്പിച്ചെന്ന് അധികൃതർ അറിയിച്ചു. ഹോട്ടലിന്റെ മുന്നിലെ ചായക്കടയിൽ നിന്നാണ് തീപടർന്നതെന്നാണ് വിവരം. തുടർന്ന് തീ ഹോട്ടലിലേയ്ക്ക് പടരുകയായിരുന്നു.

English Summary

A major fire erupted at the Grand Malabar Hotel in Nedumbassery, Kochi, around 12 PM today. The blaze originated in the hotel's tea shop before spreading to the main building, completely gutting the premises. Firefighters promptly responded, bringing the extensive fire under control after considerable effort. Fortunately, no casualties were reported in the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEDUMBASSERY, HOTEL FIRE, KERALAM, KOCHI NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA