SignIn
Kerala Kaumudi Online
Friday, 12 June 2026 2.18 AM IST

നിപ രോഗിയുടെ നില ഗുരുതരം

a

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേ വാർഡിൽ വെന്റിലേറ്റർ സൗകര്യത്തോടെ ഒരുക്കിയ ഐസൊലേഷൻ മുറിയിലാണ് രാമനാട്ടുകര മേലേവാരം അഞ്ചാം ഡിവിഷൻ സ്വദേശിയെ ചികിത്സിക്കുന്നത്. മെഡിക്കൽ കോളേജ് വി.ആർ.ഡി.എൽ ലാബിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇന്നലെ പൂനെയിലെ ലെവൽ 3 വൈറോളജി ലാബിലെ പരിശോധനയിലും രോഗം സ്ഥിരീകരിച്ചു.

അതേസമയം, ഉറവിടം കണ്ടെത്താൻ പരിശോധന ആരംഭിച്ചു. രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 77 പേരാണുള്ളത്. ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NIPHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA