SignIn
Kerala Kaumudi Online
Monday, 12 October 2026 8.14 AM IST

മൂന്നാർ സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലർ വയനാട്ടിൽ തലകീഴായി മറിഞ്ഞു, രണ്ട് മരണം, 13 പേർക്ക് പരിക്ക്

wayanad-accident
സുൽത്താൻ ബത്തേരി അപകടത്തിന്റെ ദൃശ്യങ്ങളിൽ നിന്ന്

സുൽത്താൻ ബത്തേരി: മൂന്നാറിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. സുൽത്താൻ ബത്തേരി54ലാണ് സംഭവം. കർണാടക സ്വദേശിയായ രഞ്‌ജിത്ത് (40), മൈസൂരു സ്വദേശിയായ ഭരത് എന്നിവരാണ് മരിച്ചത്. കർണാടകയിലെ മാണ്ഡ്യ സ‌ർവകലാശാലയിൽ നിന്ന് മൂന്നാറിൽ ടൂർ വന്ന വിദ്യാർത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. മാണ്ഡ്യ സർവകലാശാലയിലെ 13 പിജി വിദ്യാർത്ഥികൾ, കുക്ക്, വാഹനത്തിന്റെ ഡ്രൈവർ എന്നിങ്ങനെ മൊത്തം 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ട്രാവലർ ഓടിച്ചിരുന്ന ഡ്രൈവറാണ് രഞ്‌ജിത്ത്.

പുലർച്ചെ 1.45ഓടെ ട്രാവലർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞാണ് അപകടം ഉണ്ടായത്. സംഭവമുണ്ടായ ഉടൻ ഓടിയെത്തിയ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെയെല്ലാം പുറത്തെടുത്തത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

English Summary

Two people were killed when a tourist Traveller van carrying Karnataka natives overturned at Sultan Bathery while returning from a trip to Munnar. The deceased were identified as Ranjith (40), a Karnataka native, and Bharat, a native of Mysuru.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SULTAN BATHERY ACCIDENT, MUNNAR TOURISTS, KARNATAKA TOURISTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA