SignIn
Kerala Kaumudi Online
Friday, 05 June 2026 2.03 PM IST

ശബരിമലയിൽ ഭീകരാക്രമണം ഉണ്ടായാൽ എന്തുചെയ്യും? ഡൽഹിയിൽ നിന്നുള്ള പ്രത്യേക സംഘവും പൊലീസും ചേർന്ന് മോക്ക് ഡ്രിൽ

sabarimala

പത്തനംതിട്ട: ശബരിമല സന്നിധാനത്തും പമ്പയിലും എൻഎസ്‌ജി കമാൻഡോകളും കേരള പൊലീസിന്റെ കമാൻഡോ വിഭാഗവും ജില്ലാ പൊലീസും സംയുക്തമായി നടത്തിയ മോക്ക് ഡ്രിൽ വിജയകരം. അതീവ സുരക്ഷാമേഖലയായ ശബരിമലയിൽ ഒരു ഭീകരാക്രമണം ഉണ്ടായാൽ രക്ഷാപ്രവർത്തനം നടത്തേണ്ടത് എങ്ങനെയെന്ന പരിശീലനമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഡൽഹിയിൽ നിന്നുള്ള 150ഓളം എൻഎസ്‌ജി കമാൻഡോകൾ, കേരള പൊലീസ് കമാൻഡോ വിഭാഗത്തിലെ 30പേർ, ജില്ലാ പൊലീസിലെ 50 ഉദ്യോഗസ്ഥർ എന്നിവർ മോക്ക് ഡ്രില്ലിൽ പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ഐപിഎസും എൻഎസ്‌ജിയുടെ ഉന്നത ഉദ്യോസ്ഥരും നേതൃത്വം നൽകി. പത്തനംതിട്ട ജില്ലയിലെ ഡിവൈഎസ്‌‌പിമാരും എസ്‌എച്ച്‌ഒമാരും മോക്ക് ഡ്രില്ലിൽ പങ്കെടുത്തു.

സന്നിധാനത്തും പമ്പയിലും പ്രത്യേകം പരിശീലനമാണ് നടന്നത്. ഭീകരാക്രമണത്തിലൂടെ ബന്ദികളാക്കിയ ആൾക്കാരെ കമാൻഡോ ഓപ്പറേഷനിലൂടെ സുരക്ഷിതരായി മോചിപ്പിക്കുകയും ഭീകരരെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്നതിനുള്ള പരിശീലനമാണ് നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NSG OPERATION, SABARIMALA, PAMPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA