SignIn
Kerala Kaumudi Online
Monday, 15 June 2026 3.49 AM IST

സന്ദീപ് ജി.വാരിയർ എം.എൽ.എയുടെ പിതാവ് നിര്യാതനായി

govindha

പാലക്കാട്: സന്ദീപ് ജി.വാരിയർ എം.എൽ.എയുടെ പിതാവ് ചെത്തല്ലൂർ മഹാദേവ പന്തൽ വാര്യത്ത് ഗോവിന്ദ വാരിയർ (83) നിര്യാതനായി. വർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം. വിമുക്ത ഭടനായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ എം.എൽ.എ വിവരം പങ്കുവെക്കുകയായിരുന്നു. ജീവിതത്തിലെ താങ്ങും തണലും പിന്തുണയുമായിരുന്ന അച്ഛൻ എം.വി.ഗോവിന്ദവാര്യർ ഞങ്ങളെ വിട്ട് പോയെന്ന് സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഭാര്യ: പരേതയായ രുഗ്മിണി (റിട്ട. പ്രധാനാദ്ധ്യാപിക, ചെത്തല്ലൂർ യു.പി സ്‌കൂൾ). പരേതയായ ദീപ്തി മകളാണ്. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA