
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ചുളള തലസ്ഥാനത്തെ ഘോഷയാത്രാ ഫ്ളാഗ് ഒാഫ് ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോക്കോൾ പ്രകാരമാണിതെന്നാണ് സർക്കാർ വിശദീകരണം. ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചത് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനാണ്.
മുഖ്യമന്ത്രി വി.ഡി.സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ പി സി.വിഷ്ണുനാഥ്, കെ.മുരളീധരൻ, കെ.എ.തുളസി, സി.പി.ജോൺ, റോജി എം.ജോൺ, ബിന്ദു കൃഷ്ണ, മേയർ വി.വി. രാജേഷ് എന്നിവരുൾപ്പെടെ വേദിയിലുണ്ടായിരുന്നു. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രത്യേക പ്രോട്ടാക്കോൾ ഉണ്ടെന്നും അതിൽ സംസ്ഥാനത്തിന് ഇടപെടാൻ സാധിക്കില്ലെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം ആലപിക്കാതിരുന്നത് വിവാദമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |