തിരുവനന്തപുരം: ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം അവാസ്തവമെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. ഒരോ കാര്‍ഡിനുമുള്ള സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ലെന്ന് ഭക്ഷ്യവകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ വിഹിതം അരി ലഭ്യതയില്‍ 2026 ജനുവരി മുതല്‍ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി. 33,294 മെട്രിക് ടണ്‍ അരി ലഭിച്ചിരുന്നത് ഇപ്പോള്‍ 26,835 മെട്രിക് ടണ്‍ അരിയും 6,459 മെട്രിക് ടണ്‍ ഗോതമ്പുമാണ്. കഴിഞ്ഞ സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേന്ദ്രം ഈ മാറ്റം വരുത്തിയത്.
ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നാണ് ഉത്സവകാലങ്ങളില്‍ സ്‌പെഷ്യല്‍ അരി നല്‍കിയിരുന്നത്. എന്നാല്‍, 2025 ഡിസംബറില്‍ കഴിഞ്ഞ സര്‍ക്കാര്‍ അരി വിഹിതത്തില്‍ കുറവു വരുത്തി പകരം അത്രയും ഗോതമ്പ് വാങ്ങിയതാണ് സ്‌പെഷല്‍ അരി കൊടുക്കാന്‍ പരിമിതി ഉണ്ടായത്. കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയാണ് അരിവിഹിതം വെട്ടിക്കുറപ്പിച്ചത്. ടൈഡ് ഓവര്‍ വിഹിതത്തില്‍ വന്ന കുറവ് പരിഹരിക്കാനാണു സാധാരണ റേഷന്‍ വിഹിതത്തിനുപുറമേ നീല, വെള്ള, തവിട്ട് കാര്‍ഡുകാര്‍ക്ക് 26 രൂപയ്ക്ക് അധികം അരി ലഭ്യമാക്കുന്നത്. ഇതിനായി ഉയര്‍ന്ന വിലയ്ക്ക് (23.20 രൂപയ്ക്ക്) ഒഎംഎസ്എസ് അരി വാങ്ങി. പരിമിത സ്റ്റോക്കിനിടയിലും ഓണക്കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായി അധിക അരി ലഭ്യമാക്കാനുള്ള നടപടികളാണ് ഭക്ഷ്യവകുപ്പ് സ്വീകരിച്ചത്.
ഇതിനു കാരണം കഴിഞ്ഞ സര്‍ക്കാര്‍ അരിവിഹിതം വെട്ടിക്കുറപ്പിച്ചതു കൊണ്ടാണ്. ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക ലക്ഷ്യമിട്ട് ഈ മാസം 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും പൊതുവിതരണ ശൃംഖലയിലൂടെ വിതരണത്തിന് എത്തിച്ചിട്ടുണ്ടെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.
ഇത്തവണത്തെ ഓണം റേഷന്‍ വിഹിതം ഇങ്ങനെ:
മഞ്ഞ കാര്‍ഡ്:
പിങ്ക് കാര്‍ഡ്
അലോക്കേഷനില്‍ വന്ന കുറവ് കാരണമാണ് കഴിഞ്ഞവര്‍ഷം ടൈഡോവര്‍ വിഹിതത്തില്‍ നിന്ന് കണ്ടെത്തി 10 .90 രൂപ നിരക്കില്‍ നല്‍കിയ 5 കി. സ്‌പെഷല്‍ അരി ഈ വര്‍ഷം നല്‍കാന്‍ കഴിയാത്ത സ്ഥിതി വന്നത്. ഇതിനു പരിഹാരമായി 3 കിലോ ഒഎംഎസ്എസ് അരി കിലോഗ്രാമിന് 26 രൂപ നിരക്കില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു.
നീല കാര്‍ഡ്
വെള്ള കാര്‍ഡ്
ക്ഷേമ വിഭാഗം തവിട്ട് കാര്‍ഡ്
Kerala's Food Department refuted claims of a ration rice price hike from Rs 10.90 to Rs 26 for Onam, clarifying that regular quotas and prices remain unchanged. The Rs 26 OMSS rice is an additional option for blue, white, and brown cardholders, provided to mitigate a central government reduction in "Tide Over" rice allocation, which previously funded special festival rice.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |