SignIn
Kerala Kaumudi Online
Monday, 10 August 2026 4.16 PM IST

'അർജുൻ ആയങ്കിയോ, അവനാണോ പാർട്ടി, അവനെ പിന്തുണയ്‌ക്കുന്നവർ പാർട്ടിക്കാരല്ല'

READ ENGLISH VERSION
ep-jayarajan
ഇ പി ജയരാജൻ, അർജുൻ ആയങ്കി

കണ്ണൂർ: റിമാൻഡിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. അർജുൻ ആയങ്കി പാർട്ടിക്കാരനല്ലെന്നും സോഷ്യൽ മീഡിയയിൽ അയാളെ പിന്തുണയ്‌ക്കുന്നവർ പാർട്ടിക്കാരാകാൻ സാദ്ധ്യതയില്ലെന്നും ജയരാജൻ പറഞ്ഞു.

'അർജുൻ ആയങ്കിയോ.. അവനാണോ പാർട്ടി. അവനാണ് പാർട്ടി എന്ന് പറയുന്നുണ്ടെങ്കിൽ അത് അല്ല എന്നുള്ളത് എല്ലാവ‌ർക്കും മനസിലാകും. തങ്ങളാണ് പാർട്ടിയെന്ന് ആരെങ്കിലും പറഞ്ഞാൽ ഞങ്ങളെന്ത് ചെയ്യും. അത്രയേ ഇവിടെയും കണക്കാക്കേണ്ടതുള്ളു, സോഷ്യൽ മീഡിയയിൽ ലൈക്കും പിന്തുണയും കിട്ടുന്നതിന് പ്ലാൻ വർക്കുണ്ട്. സോഷ്യൽ മീഡിയയിൽ ഇയാളെ പിന്തുണയ്‌ക്കുന്നവരെല്ലാം പാർട്ടിക്കാരല്ല' - ഇ പി ജയരാജൻ പറഞ്ഞു.

നേരത്തേ എം വി ജയരാജനും അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു. അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്നാണ് എം വി ജയരാജൻ പറഞ്ഞത്. പൊലീസിനെ ഉപയോഗിച്ച് ആയങ്കി എവിടെയാണോ ഉള്ളത് അവിടെ പോയി പിടിക്കണം. ക്വട്ടേഷൻ സംഘത്തിന്റെ ഒരു പിന്തുണയും പാർട്ടിക്ക് ആവശ്യമില്ല. ആയങ്കിയെ പിന്തുണയ്ക്കാൻ ആരെങ്കിലും തയ്യാറാകുന്നുണ്ടെങ്കിൽ അവർ ക്വട്ടേഷൻ സംഘങ്ങളെയാണ് പിന്തുണയ്ക്കുന്നത് എന്ന് കരുതണം. വളർന്നു വന്ന പാർട്ടിയെന്ന് ആയങ്കി പറഞ്ഞത് ക്വട്ടേഷൻ പാർട്ടിയെ കുറിച്ചാണെന്നും ആയങ്കിയെ തേച്ചൊട്ടിച്ച ഒരു പാർട്ടിയെക്കുറിച്ച് അങ്ങനെ പറയാൻ ഇടയില്ലെന്നും എം വി ജയരാജൻ പറഞ്ഞത്. ഇതിന് തന്റെ പാർട്ടി പ്രവർത്തന പാരമ്പര്യം പറഞ്ഞാണ് അർജുൻ ആയങ്കി മറുപടി നൽകിയത്.

English Summary

CPM Central Committee member E.P. Jayarajan has disowned criminal case accused Arjun Ayanki, stating Ayanki is not a party member and his social media supporters are unlikely to be. This follows M.V. Jayarajan's earlier strong condemnation, who called for Ayanki's arrest and rejected any party association with "quotation gangs." Ayanki responded by referencing his party work.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EP JAYARAJAN, ARJUN AYANKI, EP JAYARAJAN STATEMENT, ARJUN AYANKI CONTROVERSY, ARJUN AYANKI PARTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA