SignIn
Kerala Kaumudi Online
Thursday, 04 June 2026 11.25 PM IST

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജീവിതം സിനിമയാകുന്നു,​ തിരക്കഥയൊരുക്കുന്നത് പ്രശസ്ത സംവിധായകൻ

READ ENGLISH VERSION
oommen-chandy-

കൊച്ചി: കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. വിനോദ് ഗുരുവായൂർ തിരക്കഥ രചിക്കുന്ന സിനിമ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമ്മിക്കും.

ഒരു കാലഘട്ടത്തിലെ ചരിത്രപരമായ ഓർമ്മപ്പെടുത്തലുകൾ കേരളീയ സമൂഹത്തിന് മുന്നിൽ സത്യസന്ധമായി അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു.

അപ്പയുടെ മരണശേഷം പലരും സിനിമ ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. പുതിയൊരു ശൈലിയിൽ തിരക്കഥ തയ്യാറാക്കാൻ സമീപിച്ചത് വിനോദ് ഗുരുവായൂരാണ്. പുതിയ തലമുറയിലേയ്ക്കും അപ്പയുടെ ജീവിതം എത്തിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ട്. ഉമ്മൻ ചാണ്ടിയുടെ വേഷം ചെയ്യാൻ ചിലരുടെ മുഖം മനസിലുണ്ട്. അവരെ പിന്നീട് സമീപിക്കും. തിരക്കഥ പൂർത്തിയാക്കി സംവിധായകൻ, അഭിനേതാക്കൾ എന്നിവരെ നിശ്ചയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OOMMEN CHANDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA