SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.04 AM IST

ദിവ്യക്ക് കുരുക്ക് മുറുകുന്നു ശബ്ദരേഖ പുറത്തുവിട്ട് ഷമ്മാസ്

READ ENGLISH VERSION
pp-divya

കണ്ണൂർ: കാർട്ടൺ ഇന്ത്യ അലയൻസ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ആസിഫിന്റേതെന്ന് പറയുന്ന ശബ്ദ സന്ദേശവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി.ദിവ്യയുടെ നമ്പറിൽ നിന്നയച്ചതെന്ന് അവകാശപ്പെടുന്ന വാട്സ്ആപ്പ് ചാറ്റും വാർത്താ സമ്മേളനത്തിൽ പുറത്തു വിട്ട് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്.ദിവ്യയുടെ ബിനാമി കമ്പനിയാണിതെന്നാണ് ആരോപണം.

ദിവ്യ പ്രസിഡന്റായിരുന്നപ്പോൾ വൈസ് പ്രസിഡന്റായിരുന്ന ഇപ്പോഴത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ബഡ്ജറ്റ് അവതരണ വേളയിൽ കോംപ്ലിമെന്ററി ബാഗ് വാങ്ങാനെന്ന പേരിൽ സംസാരിക്കുന്നതാണ് ആസിഫിന്റെ ശബ്ദരേഖയിൽ . ബിനോയ് പണം ആവശ്യപ്പെട്ടു. വലിയ തുകയല്ലെങ്കിൽ നൽകാൻ ദിവ്യ പറഞ്ഞു. ബിനോയ് കുര്യനെ കാണാൻ ആസിഫിനോട് ആവശ്യപ്പെടുന്നതാണ് ദിവ്യയുടേ വാട്സ് ആപ്പ് ചാറ്റ്. 'ആസിഫ് പൈസ തരും, വൈസിന് കൊടുത്തോ' എന്ന സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടും പുറത്തു വിട്ടു.
ദിവ്യ പ്രസിഡന്റായിരിക്കെ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് 10.47 കോടിയുടെ നിർമ്മാണ കരാറുകൾ നേരിട്ട് നൽകി. അന്നത്തെ ജില്ലാ കളക്ടറുടെ ഇടപെടലുകളിൽ സംശയമുണ്ട്.ദിവ്യ ഉൾപ്പെട്ട കരാർ വിവാദത്തിൽ തന്നെ ബ്ളാക്ക്‌മെയിൽ ചെയ്‌തെന്ന ആസിഫിന്റെ വാദം ശരിയല്ല. ആസിഫ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പുറത്തു വിടണമെന്നും ഷമ്മാസ് ആവശ്യപ്പെട്ടു. ആരോപണങ്ങൾ ബിനോയ് കുര്യൻ നിഷേധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: P P DIVYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA