SignIn
Kerala Kaumudi Online
Thursday, 10 September 2026 3.34 PM IST

പെണ്ണുകാണലിന് പോകവെ ബൈക്ക് അപകടത്തിൽപ്പെട്ടു; മാതാവ് മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ 

accident
അപകടത്തിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യം

പാലക്കാട്: കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ നാട്ടുകൽ എന്ന സ്ഥലത്തായിരുന്നു അപകടം. മകനൊപ്പം ബൈക്കിന് പുറകിലിരുന്ന് യാത്ര ചെയ്‌ത മണ്ണാർക്കാട് സ്വദേശി മൈമുന (46) ആണ് മരിച്ചത്. മകൻ ഷെരീഫിന്റെ (26) പെണ്ണുകാണലിനായി പോവുകയായിരുന്നു ഇരുവരും. ബൈക്ക് ഓടിച്ചിരുന്ന ഷെരീഫ് ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. പിന്നാലെ വന്ന കാർ ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മൈമുന മരിച്ചു.

English Summary

A 46-year-old woman, Maimuna, died following a car-bike collision yesterday on the Kozhikode-Palakkad National Highway at Nattukal. Her 26-year-old son, Shareef, who was driving the bike, is critically injured. The accident occurred when a car attempted to overtake their bike as they travelled for Shareef's prospective bride viewing.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALAKKAD ROAD ACCIDENT, NATTUKAL ACCIDENT, PALAKKAD CAR BIKE COLLISION, KERALA ROAD ACCIDENT, MAIMUNA ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA