SignIn
Kerala Kaumudi Online
Monday, 07 September 2026 1.11 AM IST

കേരളത്തിൽ നിന്നുള്ള മാദ്ധ്യമ സംഘം ഉത്തർപ്രദേശ് പര്യടനത്തിന്

d

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള പതിനൊന്നംഗ മാദ്ധ്യമപ്രതിനിധി സംഘത്തിന്റെ ഏഴ് ദിവസത്തെ ഉത്തർപ്രദേശ് പര്യടനത്തിന് തുടക്കം. തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന പര്യടനം, ഉത്തർപ്രദേശിന്റെ വികസനമുന്നേറ്റങ്ങളും നേട്ടങ്ങളും നേരിൽ കണ്ട് റിപ്പോർട്ട് ചെയ്യാൻ അവസരമൊരുക്കുന്നു. കേരളകൗമുദി പ്രതിനിധിയായി ന്യൂസ് എഡിറ്റർ കെ.ജയശങ്കർ സംഘത്തിലുണ്ട്. ലഖ്നൗ പി.ഐ.ബി ഡയറക്ടർ ദിലീപ് ശുക്ല, മീഡിയ ആൻഡ് കമ്യൂണിക്കേഷൻ ഓഫീസർ സുന്ദരം ചൗരസ്യ എന്നിവർ സംഘത്തിന് ഊഷ്മള സ്വീകരണം നൽകി.

ലഖ്നൗ, ബാരാബങ്കി, അയോദ്ധ്യ എന്നീ പ്രദേശങ്ങൾ പര്യടനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 'ഒരു ജില്ല ഒരു ഉല്പന്നം', നൂതന കാർഷികരീതികൾ, റെയിൽവേ ഗവേഷണവികസന രംഗം, നിക്ഷേപ പ്രോത്സാഹനം, പ്രതിരോധം, സൂക്ഷ്മചെറുകിട ഇടത്തരം സംരംഭ മേഖലയുടെ വികസനം, അയോദ്ധ്യയിലെ വികസനപ്രവർത്തനം എന്നിവയിൽ സന്ദർശനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും. മുതിർന്ന ഗവൺമെന്റ് ഉദ്യോഗസ്ഥരുമായും കർഷകരുമായും ആശയവിനിമയം നടത്തും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും കൂടിക്കാഴ്ച നടത്തിയേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PIB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA