SignIn
Kerala Kaumudi Online
Wednesday, 08 July 2026 8.13 PM IST

കേരളത്തിൽ ദേശീയപാത വികസനത്തിനായി 2039 കോടി അനുവദിച്ച് കേന്ദ്രം, കോഴിക്കോട്-പാലക്കാട് പാതയ്‌ക്ക് 172 കോടി

READ ENGLISH VERSION
pk-basheer-meets-nitin-ga
മന്ത്രി പി കെ ബഷീർ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിക്കൊപ്പം

ന്യൂഡൽഹി: ദേശീയപാതകളുടെ വികസനത്തിനായി കേന്ദ്ര സർക്കാർ കേരളത്തിന് 2039 കോടി രൂപ അനുവദിച്ചെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. ഇന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗ‌ഡ്‌കരിയുമായി ചർച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ ഉടനെ നടപ്പാക്കുന്ന അഞ്ച് പദ്ധതികൾക്കാണ് കേന്ദ്രം പണം അനുവദിച്ചത്. കേരളത്തെ കർണാടകയുമായി ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം നിർമ്മിക്കാൻ 40 കോടി രൂപയും, തമിഴ്‌നാട്ടിലെ തിരുമംഗലം- കേരളത്തിൽ കൊല്ലവുമായി ബന്ധിപ്പിക്കുന്ന എൻഎച്ച് 744ൽ 98.40 കോടിയും, കോഴിക്കോട്-പാലക്കാട് ദേശീയപാതക്ക് 172 കോടിയും കേന്ദ്രം അംഗീകാരം നൽകി.

ശബരിമല, മൂന്നാർ, വയനാട് ഇവിടങ്ങിൽ റോപ്‌വേയ്‌ക്ക് കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകി. ശബരിമല പദ്ധതിയുടെ ഡിപിആർ ഉടൻ തയ്യാറാക്കുമെന്ന് പി കെ ബഷീർ അറിയിച്ചു. കൊല്ലം-തേനി ദേശീയപാതയിൽ കടവൂർ-ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ നാലുവരിപാത വികസനത്തിന് 1663 കോടി രൂപയുടെ കേന്ദ്ര അനുമതിക്ക് ധാരണയായി. അടിമാലി-കുമളി ദേശീയപാത വീതികൂട്ടാനുള്ള പദ്ധതി അനുമതി ഉടൻ നൽകുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നതായി പി കെ ബഷീർ അറിയിച്ചു.

കോഴിക്കോട് രാമനാട്ടുകര മുതൽ എയർപോർട്ട് വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കാൻ കേന്ദ്ര നിർദ്ദേശം ലഭിച്ചു. വെല്ലിംഗ്‌ടൺ ഐലന്റ്- കുണ്ടന്നൂർ ബൈപാസിനെ അരൂർ-അങ്കമാലി ബൈപാസുമായി ബന്ധിപ്പിക്കും. കോതമംഗലം-മൂവാറ്റുപുഴ ബൈപ്പാസുകൾക്ക് പുതുക്കിയ അലൈൻമെന്റിന് മൂന്ന് മാസത്തിനകം അംഗീകാരമാകും. കൊടുങ്ങല്ലൂർ-അങ്കമാലി ബൈപാസിന് അലൈൻമെന്റ് ഉടൻ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

English Summary

centre govt allotted 2039 crore for nh devolopment in kerala. 172 crore project for kozhikode palakkad nh highway.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NH WORKS, KERALA RAIN, 2039 CRORE ALLOTTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA