SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.01 AM IST

പ്ലസ് വൺ:സപ്ലിമെന്ററി അലോട്ട്‌മെന്റിന് 63332 സീറ്റുകൾ

a

a

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറിക്ക് മെരിറ്റ് സീറ്റിൽ ഒഴിവുള്ളത് 63,332 സീറ്റുകൾ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ 402 സീറ്റുകളാണ് ഒഴിവുള്ളത്. ഈ സീറ്റുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷാ സമർപ്പണം ഇന്നലെ തുടങ്ങി. ജൂലായ് 15 വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള ഒഴിവുകളും മറ്റു വിവരങ്ങളും രാവിലെ ഒൻപതുമണിക്ക് അഡ്മിഷൻ വെബ്‌സൈറ്റായ https://hscap.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യർത്ഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചു പ്രവേശനത്തിന് ഹാജരാകാത്തവർക്കും പ്രവേശനം റദ്ദാക്കിയവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല.തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷകളിലെ പിഴവുകൾ തിരുത്തൽ വരുത്താൻ അപേക്ഷ പുതുക്കുന്ന അവസരത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അക്കാദമിക് ജോയിന്റ് ഡയറക്ടർ അറിയിച്ചു.

മെരിറ്റ് സീറ്റിലെ ഒഴിവുകൾ ജില്ല തിരിച്ച്: തിരുവനന്തപുരം-5055, കൊല്ലം-4888, പത്തനംതിട്ട-3693, ആലപ്പുഴ-4498, കോട്ടയം-4062, ഇടുക്കി-2229, എറണാകുളം-5638, തൃശൂർ-5734, പാലക്കാട്-3937, കോഴിക്കോട്-5927, മലപ്പുറം-9197, വയനാട്-1562, കണ്ണൂർ-4486, കാസർഗോഡ്-2426.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLUSONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA