
ന്യൂഡൽഹി: കരിമണൽ ഉൾപ്പെടെയുള്ള അപൂർവ ധാതുക്കളുടെ ഖനനം സ്വകാര്യമേഖലയ്ക്ക് തീറെഴുതാനുള്ള കുറുക്കുവഴിയാണ് കേന്ദ്രസർക്കാരിന്റെ ഖനന നിയമഭേദഗതി ബില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ബിൽ പിൻവലിക്കുകയോ സംയുക്ത പാർലമെന്ററി സമിതിയുടെ പരശോധനയ്ക്ക് വിടുകയോ ചെയ്യണം. ധാതുക്കളുടെ സാന്നിദ്ധ്യമുള്ള ഭൂമിയിന്മേൽ കേന്ദ്രത്തിന് പൂർണ നിയന്ത്രണം നൽകുന്ന ഭേദഗതി രാജ്യത്തെ ഫെഡറൽ സംവിധാനത്തിന് വലിയ വെല്ലുവിളിയാണ്. തീരദേശമെന്നോ വനഭൂമിയെന്നോ വ്യത്യാസമില്ലാതെ ധാതുക്കളുള്ള ഭൂമിയിൽ കേന്ദ്രാധികാരം സ്ഥാപിക്കാനുള്ള നീക്കം അപകടകരമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |