SignIn
Kerala Kaumudi Online
Friday, 28 August 2026 1.00 AM IST

മണ്ണു തിന്ന് പ്രതിഷേധിച്ച് റാങ്ക് ഹോൾഡേഴ്സ്

d

തിരുവനന്തപുരം: തിരുവോണ ദിനത്തിൽ സദ്യയ്ക്കു പകരം മണ്ണുതിന്ന് പ്രതിഷേധിച്ച് പി.എസ്.സി റാങ്ക് ഹോൾഡേഴ്സ്. ഒഴിവുണ്ടെങ്കിലും നിയമനം നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആൾ കേരള ഡ്രൈവേഴ്സ് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ പ്രതികാത്മക മണ്ണുസദ്യ വിളമ്പിയത്. സ‌ർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, സർക്കാർ വാഹനങ്ങളിലെ ഡ്രൈവർമാരെ പി.എസ്.സി ലിസ്റ്റിൽ നിന്ന് മാത്രം നിയമിക്കുക, എല്ലാ ഗവൺമെന്റ് പ്രീ പ്രൈമറിയിലും ഒരു തസ്തിക പി.എസ്.സിയ്ക്ക് വിടുക,​ 60 നും 80നും ഇടയിൽ പ്രായമുള്ള ഓണറേറിയം വാങ്ങുന്ന അദ്ധ്യാപകരെ ഒഴിവാക്കി പി.എസ്.സിയ്ക്ക് വിടുകയെന്നതാണ് ആവശ്യങ്ങൾ. അവിട്ടം ദിനമായ ഇന്നലെയും സെക്രട്ടേറിയറ്റിൽ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധ സമരമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA