SignIn
Kerala Kaumudi Online
Tuesday, 27 October 2026 1.21 AM IST

പി.എസ്.സി ക്രമക്കേടിൽ 188ലേറെ  പരാതികളെന്ന് മുഖ്യമന്ത്രി

a

183 പരാതികൾ ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: പി.എസ്.സി ക്രമക്കേട് സംബന്ധിച്ച് ഡി.ജി.പിക്ക് ലഭിച്ച 180 പരാതികളും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന് ലഭിച്ച 3 പരാതികളും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരവകുപ്പിലേക്ക് കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയെ അറിയിച്ചു. അഞ്ച് പരാതികൾ ആഭ്യന്തര വിജിലൻസ് മുഖേന അന്വേഷിക്കാൻ പി.എസ്.സിക്ക് കൈമാറി. നിരവധി പരാതികൾ സി.എം.ഒ പോർട്ടൽ മുഖേനയും ലഭിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളിൽ/സ്ഥാപനങ്ങളിൽ നിന്നുമുള്ള ഒഴിവ് കണ്ടെത്തി അടിയന്തരമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകി. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ഭരണവകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.

 ജി.എസ്.ടി വരുമാനത്തിൽ 9.72 ശതമാനം വളർച്ച

സെപ്തംബറിൽ ജി.എസ്.ടി വരുമാനത്തിൽ കേരളം 9.72 ശതമാനം വളർച്ച കൈവരിച്ചു. ട്രഷറി വകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം 2026-27 സെപ്തംബറിലെ ജി.എസ്.ടി വരുമാനം 3448.84 കോടിയും 2025-26 സെപ്തംബർ മാസത്തെ ജി.എസ്.ടി വരുമാനം 3143.36 കോടിയുമാണ്. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇപ്രാവശ്യം സർക്കാർ വിവിധ ക്ഷേമവികസന പ്രവർത്തനങ്ങൾക്ക് പതിനായിരത്തിലധികം കോടി അധികമായി ചെലവഴിച്ചു.

 ദുരന്ത നിവാരണ മാതൃകാ പദ്ധതി നടപ്പാക്കും

രാജ്യത്തിന് മാതൃകയാകുന്ന ദുരന്ത നിവാരണ മാതൃക കേരളത്തിൽ നടപ്പാക്കും. അതിന് പണം തടസമാകില്ല. കടൽകയറ്റം പ്രതിരോധിക്കാനുള്ള പൈലറ്റ് പദ്ധതി പറവൂർ മണ്ഡലത്തിൽ നടപ്പാക്കും. മുതലപ്പൊഴി അടക്കമുള്ള അപകടസാദ്ധ്യതയുള്ള പ്രദേശം മുൻകൂട്ടി കണ്ടെത്തി സ്റ്റാൻഡേർഡ് ഓപറേറ്റിംഗ് പ്രൊസീജ്യർ തയ്യാറാക്കും. ഇവിടങ്ങളിൽ പരിശീലനം ലഭിച്ച രക്ഷാപ്രവർത്തകരെ നിയോഗിക്കും. മത്സ്യത്തൊഴിലാളികളെ വിധിക്ക് വിട്ടുകൊടുക്കില്ല. ആവർത്തിച്ച് പ്രകൃതിദുരന്തം ഉണ്ടാകുന്ന സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ പദ്ധതിയുണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA