ആലപ്പുഴ: ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി പിഎസ്‌സി. ആലപ്പുഴ ലജനത് സ്കൂളിൽ നടന്ന പരീക്ഷയിലാണ് ചോദ്യപേപ്പർ മാറി നൽകിയത്. സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദാക്കിയതായാണ് പിഎസ‌്‌സി ആദ്യം അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കേണ്ട പരീക്ഷയാണ് പിഎസ്‌സി ഒരുമണിക്ക് റദ്ദാക്കിയത്.
രാവിലെ നടന്ന പരീക്ഷയിൽ ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ മാറി നൽകുകയായിരുന്നു. പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയായിരുന്നു ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്നത്. ചോദ്യപേപ്പർ മാറി നൽകിയതിനെത്തുടർന്ന് സംസ്ഥാനത്താകെ പിഎസ്‌സി നടത്താനിരുന്ന എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി. പുതുക്കിയ തീയതി പിന്നെ അറിയിക്കുമെന്നാണ് പിഎസ്‌സി ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.
Kerala Public Service Commission (PSC) cancelled statewide LGS and Storeman examinations today, following a question paper mix-up at Alappuzha's Lajanath School. Morning candidates were mistakenly issued the afternoon session's paper. The PSC announced the cancellation an hour before the scheduled 2 PM exam for various tenth-grade qualification posts. A new date will be communicated.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |