SignIn
Kerala Kaumudi Online
Saturday, 12 September 2026 9.59 PM IST

പുതുച്ചേരി  വാഹന രജിസ്ട്രേഷൻ കേസ്; സുരേഷ് ഗോപിക്ക് തിരിച്ചടി

READ ENGLISH VERSION
suresh-gopi-

കൊച്ചി: പുതുച്ചേരിയിൽ വാഹനം രജിസ്റ്റ‌‌ർ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസിൽ നടനും തൃശൂർ ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ഹർജി എറണാകുളം എസിജെഎം കോടതി തള്ളി.

വ്യാജവിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത് സുരേഷ് ഗോപി നികുതി വെട്ടിച്ചെന്നാണ് കേസ്.

പുതുച്ചേരിയിൽ രണ്ട് കാറുകൾ രജിസ്റ്റർ ചെയ്ത് 30 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചുവെന്നായിരുന്നു ആരോപണം. പുതുച്ചേരിയിലെ കൃഷിയിടത്തിന്റെ വിലാസത്തിലാണ് കാറുകൾ രജിസ്റ്റർ ചെയ്തതെന്നായിരുന്നു ക്രെെംബ്രാഞ്ചിന് സുരേഷ് ഗോപി മൊഴി നൽകിയത്. എന്നാൽ ആ വിലാസത്തിൽ ഭൂമി ഇല്ലെന്നാണ് കണ്ടെത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESHGOPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA