തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അനാവശ്യ വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് സ്വകാര്യവത്കരണത്തിലക്കുള്ള നീക്കമാണ് സർക്കാരിന്റേതെന്ന് പിണറായി വിജയൻ ആരോപിച്ചു.
അപ്പലറ്റ് ട്രൈബ്യൂണൽ വിധിയെ തുടർന്ന് കരാർ ഇല്ലാതായപ്പോഴും കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ സുപ്രീം കോടതിയെ വരെ സമീപിച്ചു. അതിൽ അന്തിമ തീർപ്പും വന്നിട്ടില്ല. ഡിമാൻഡ് കുറഞ്ഞിട്ടും പ്രതിസന്ധി കൂടുന്നുണ്ടെങ്കിൽ അത് സർക്കാരിന്റെ കഴിവകേടല്ലാതെ മറ്റൊന്നുമല്ല
വൈദ്യുതി മേഖലയെ പൂർണമായും സ്വകാര്യ കുത്തകകൾക്ക് അടിയറ വയ്ക്കാനാണ് സർക്കാരിന്റെ നീക്കം. യു.ഡി.എഫ് സർക്കാരിന്റെ കഴിവുകേടും പിടിപ്പുകേടും മറച്ചുവയ്ക്കാൻ ഇടതുസർക്കാരിനെ പഴി ചാരുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇതിനെക്കാൾ വലിയ എൽനിനോയും മറ്റ് പ്രതിസന്ധിയുമുള്ള കാലത്ത് കഴിഞ്ഞ സർക്കാർ പവർകട്ട് ഇല്ലാതെ മുന്നോട്ടുപോയി. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് അന്ന് പ്രതിസന്ധി പരിഹരിച്ചത്. കരാർ റദ്ദാക്കിയത് എൽ.ഡി.എഫ് സർക്കാരല്ല. കരാർ മുന്നോട്ടു കൊണ്ടുപോയാൽ നഷ്ടം ഉണ്ടാകുമെന്ന് അന്നത്തെ കെ.എസ്.ഇ.ബി ചെയർമാൻ ഡോ.ബി. അശോക് ഏകപക്ഷീയമായ തീരുമാനമെടുത്തു എന്നും പിണറായി വിജയൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |