
തിരുവനന്തപുരം: എൽനിനോയെത്തുടർന്ന് ജൂൺ മുതൽ സെപ്തംബർ വരെ നീളുന്ന തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ കുറവുണ്ടാകും. നിലവിൽ പസഫിക് സമുദ്രത്തിൽ എൽനിനോ സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. പസഫിക് സമുദ്രത്തിന്റെ കിഴക്കൻഭാഗം അസാധാരണമായി ചൂടാകുന്ന എൽനിനോ പ്രതിഭാസം ഇന്ത്യയിലേക്കുള്ള മൺസൂൺകാറ്റിനെ ദുർബലമാക്കുന്നതാണ് മഴയിൽ കുറവു വരുത്തുന്നത്. കാലവർഷ സീസണിൽ മിതമായതോ ശക്തമായതോ ആയ എൽനിനോ സാന്നിദ്ധ്യം തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |