
തിരുവനന്തപുരം: കാലവർഷം സജീവമാക്കി കൂടുതൽ ചക്രവാതച്ചുഴികൾ രൂപപ്പെട്ടു. തെക്കൻ കർണാടകയ്ക്ക് മുകളിലും തെക്കൻ തമിഴ്നാടിനും പുതുച്ചേരിക്കും മുകളിലും പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലുമാണ് ചക്രവാതച്ചുഴികളുള്ളത്. ഇവയുടെ സ്വാധീനത്തിൽ ഞായറാഴ്ചവരെ പരക്കെ മഴ ലഭിക്കും. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ശനിയാഴ്ചവരെ കേരളം - ലക്ഷദ്വീപ് തീരങ്ങളിൽ 50 - 60 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |