SignIn
Kerala Kaumudi Online
Saturday, 03 October 2026 2.31 PM IST

'രാഷ്ട്രീയ  പാർട്ടിയുടെ  സമ്മർദ്ദങ്ങൾക്ക്  വഴങ്ങുന്നയാളല്ല; ശ്രീലേഖ സൂചിപ്പിച്ച അസൗകര്യങ്ങൾ  പരിഹരിക്കാൻ ശ്രമിക്കും'

sreelekha-r
ആർ ശ്രീലേഖ, മേയർ വി വി രാജേഷ്

തിരുവനന്തപുരം: വ്യക്തിപരമായ അസൗകര്യങ്ങൾ സൂചിപ്പിച്ചുകൊണ്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ശാസ്‌തമംഗലം കൗൺസിലറുമായ ആർ ശ്രീലേഖ രാജിക്കത്ത് നൽകിയിരുന്നതായി മേയർ വി വി രാജേഷ്. സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകേണ്ടത്. അസൗകര്യങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ പരിശോധിക്കുകയാണ്. പാർട്ടിയിൽ ആർക്കും ഒരു പദവിയും വാഗ്ദാനം ചെയ്യാനാകില്ലെന്നും മേയർ വ്യക്തമാക്കി.

പാർട്ടിയിൽ ഓരോ പ്രവർത്തകന്റെയും ശേഷി വിലയിരുത്തിയാണ് ഓരോ സ്ഥാനങ്ങൾ നൽകുന്നത്. എല്ലാവരുടെ കാര്യത്തിലും ഇത് പരിഗണിക്കാറുണ്ട്. രാഷ്ട്രീയ പാർട്ടിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നയാളല്ല ശ്രീലേഖ. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. വിഷയത്തിൽ പാർട്ടി നേതൃത്വം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുമെന്നും മേയർ വ്യക്തമാക്കി.

തിരുവനന്തപുരം മേയർ വി വി രാജേഷിന് സെപ്തംബർ 30നാണ് ശ്രീലേഖ രാജിക്കത്ത് നൽകിയത്. ജില്ലാ കളക്‌ടർക്കും ഉടൻ വിവരം കൈമാറും. ബിജെപി നേതൃത്വവുമായുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് വിവരം. എന്നാൽ സ്വകാര്യ കാരണങ്ങളെത്തുടർന്നാണ് രാജിയെന്നാണ് ശ്രീലേഖയുടെ വിശദീകരണം.

ശ്രീലേഖ രാജിവച്ചതോടെ തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണ പ്രതിസന്ധി നേരിടാൻ സാദ്ധ്യതയേറിയിരിക്കുകയാണ്. നിലവിലുള്ള ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി ചുരുങ്ങുകയും ചെയ്തു. കാപ്പ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതൻ ഇപ്പോഴും ജയിലിൽ തുടരുകയാണ്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി കോർപറേഷൻ ഭരിക്കുന്നത്. ഇതിനിടെയാണ് നേതൃത്വത്തെയും ഞെട്ടിച്ചുകൊണ്ടുള്ള ശ്രീലേഖയുടെ രാജി.

English Summary

Thiruvananthapuram Mayor V. V. Rajesh said BJP councillor and state vice president R. Sreelekha resigned citing personal difficulties. Sreelekha submitted her resignation on September 30. While reports linked the move to dissatisfaction with the BJP leadership, she cited personal reasons. Her resignation reduces the BJP’s councillor strength to 49 and could create challenges for its administration.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: R SREEKHALA RESIGNATION, V V RAJESH, THIRUVANANTHAPURAM CORPORATION, BJP COUNCILLOR RESIGNATION, R SREEKHALA PERSONAL REASONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA