
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴയ്ക്കും ശക്തമായ കാറ്റിനും മുന്നറിയിപ്പ് നൽകിയതോടെ അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ ഭരണകൂടങ്ങൾ പൂർണ സജ്ജമായിരിക്കണമെന്ന് മന്ത്രി എ.പി. അനിൽ കുമാർ. ഓണക്കാലത്തെ തുടർച്ചയായ അവധി ദിനങ്ങൾ കൂടി കണക്കിലെടുത്ത് താലൂക്ക് തല എമർജൻസി ഓപ്പറേറ്റിംഗ് സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്ന് ജില്ലാ കളക്ടർമാർ ഉറപ്പാക്കണം. ദുരിതാശ്വാസ ക്യാമ്പുകൾ ഉടൻ ആരംഭിക്കാനാകുന്ന തരത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണം. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെ മത്സ്യബന്ധനത്തിന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |