SignIn
Kerala Kaumudi Online
Sunday, 20 September 2026 1.13 PM IST

'ജനവിധി  വിനയത്തോടെ  അംഗീകരിക്കുന്നു, തൃശൂരിൽ നിർണായക  വിജയം'; രാജീവ്  ചന്ദ്രശേഖർ

READ ENGLISH VERSION
rajeev-chandrasekhar-

തിരുവനന്തപുരം: തിരുവനന്തപുരത്ത് നേരിട്ടത് കടുത്ത മത്സരമാണെന്ന് കേന്ദ്ര മന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ലോക്‌സഭാ തിരുവനന്തപുരം മണ്ഡലത്തിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ ശശി തരൂരാണ് ഇപ്പോൾ മുന്നിൽ. ഏകദേശം 15000 വോട്ടുകൾക്കാണ് ശശി തരൂ‌ർ ലീഡ് ചെയ്യുന്നത്. പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

'വോട്ട് വിഹിതം കൂട്ടാനായി പോസിറ്റീവ് പ്രചാരണമാണ് നടത്തിയത്. തിരുവനന്തപുരത്ത് തുടരും. നിർണായക വിജയമാണ് തൃശൂരിൽ ഉണ്ടായത്. സുരേഷ് ഗോപി ജയിച്ചതിൽ സന്തോഷമുണ്ട്. ദേശീയതലത്തിൽ പ്രതീക്ഷയ്‌ക്കൊത്ത ജയം ഉണ്ടായില്ല. എന്താണെന്ന് പരിശോധിക്കും', അദ്ദേഹം പറഞ്ഞു.

അതേസമയം, വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മിനിറ്റ് മുതല്‍ തിരുവനന്തപുരത്ത് ലീഡ് നില മാറി മറിഞ്ഞു. നഗര മേഖലകളിലെ വോട്ട് എണ്ണിയപ്പോള്‍ രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷം 25,000 കടന്നു. ഇതോടെ ബിജെപി ക്യാമ്പില്‍ പ്രതീക്ഷയായി. ലീഡ് നില കുറഞ്ഞും കൂടിയും നിന്നപ്പോള്‍ ആശങ്കയും പ്രതീക്ഷയും ഒരുപോലെ മാറി മാറി നിഴലിച്ചു. എന്നാല്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തീരദേശ മേഖലയിലെ വോട്ടെണ്ണിയപ്പോള്‍ തരൂര്‍ പടിപടിയായി ലീഡ് ഉയര്‍ത്തുകയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ കൈവിടുന്ന സ്വഭാവം മണ്ഡലം ഇത്തവണയും ആവര്‍ത്തിച്ചു. ഇത് മൂന്നാം തവണയാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. നിയമസഭാ മണ്ഡലങ്ങളില്‍ ഏഴില്‍ ആറിടത്തും ഇടത് എംഎല്‍എമാരുള്ള തിരുവനന്തപുരത്താണ് ഇത്തവണയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. മറുവശത്ത് ബിജെപിയാകട്ടെ ഇത്തവണ വികസനമാണ് ചര്‍ച്ചയാക്കിയതെങ്കിലും ജയം പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJEEV CHANDRASEKHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA