SignIn
Kerala Kaumudi Online
Monday, 03 August 2026 2.58 AM IST

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി രാജ്യത്തിന് മാതൃക: ഡി.ജി.പി

ravada

തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ പറഞ്ഞു. എസ്.പി.സിയുടെ 16-ാം വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിലെ കേഡറ്റുകളുടെ സെറിമോണിയൽ പരേഡിൽ അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാനതല നോഡൽ ഓഫീസർ ഐ.ജി അജിത ബീഗം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ എം.ആർ.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലാറ്റൂണിനെ തിരഞ്ഞെടുത്തു. പട്ടം ഗവ. മോഡൽ എച്ച്.എസ്.എസ്, കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹോപ്പ് പദ്ധതിയുടെ മികച്ച ജില്ലയായ കോഴിക്കോടിന് വേണ്ടി മുൻ ജില്ലാ പൊലീസ് സൂപ്രണ്ട് എസ്.ഷംസുദ്ദീനും മികച്ച അസി. നോഡൽ ഓഫീസർക്കുള്ള അംഗീകാരം കോഴിക്കോട് സിറ്റി കോഡിനേറ്റർ വി.ഫിറോസും ഏറ്റുവാങ്ങി. എസ്. പി.സി.ജില്ലാ നോഡൽ ഓഫീസറായി കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റിലെ എസ്.പി എ ആർ.ഷനിഹാനെയും അസിസ്റ്റന്റ് നോഡൽ ഓഫീസറായി കൊല്ലം റൂറൽ ഡി.സി ആർ.ബി യിലെ കെ.എസ്.വിജയകുമാറിനെയും തിരഞ്ഞെടുത്തു. ബാലവേല വിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ റീൽസ് മത്സരത്തിൽ കരുനാഗപ്പള്ളി ബോയ്സ് എച്ച്.എസ്.എസിലെ അസ്മിൻ മുഹമ്മദ് പുരസ്‌കാരം നേടി. എ.ഡി.ജി.പിമാരായ ഗുഗുലോത്ത് ലക്ഷ്മൺ, ദിനേന്ദ്ര കശ്യപ്, എച്ച്. വെങ്കിടേഷ്, പി.വിജയൻ, ഐ.ജി ഹർഷിത അട്ടല്ലൂരി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAWADA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA