
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്തുമല കോളനിയിലെ കുടിയൊഴിപ്പിക്കൽ പ്രശ്‌നം പരിഹരിക്കപ്പെട്ടെന്നും ഇന്ന് ഭൂവുടമയും താമസക്കാരും സർക്കാരും തമ്മിൽ കരാർ ഒപ്പുവയ്ക്കുമെന്നും മന്ത്രി റോജി എം. ജോൺ. ഇന്ന് വൈകിട്ട് ആറിന് കാക്കനാട് കളക്ടറേറ്റിൽ ഇതിനായി യോഗം വിളിച്ചിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കുമ്പോൾ ഒത്തുതീർപ്പ് കരാർ ഹാജരാക്കാനാണ് നീക്കം. ഏഴു കുടുംബങ്ങൾക്ക് അഞ്ച് സെന്റ് വീതം വഴിസൗകര്യത്തോടെ നൽകും. ഒരു വർഷത്തിനുള്ളിൽ കെട്ടിടങ്ങൾ സർക്കാർ നിർമ്മിച്ചു കൈമാറും. അതുവരെ നിലവിലുള്ള വീടുകളിൽ താമസം തുടരാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |