
ന്യൂഡൽഹി: പ്രതിഷേധം ലക്ഷ്യങ്ങളിൽ നിന്ന് വഴിതെറ്റുമ്പോൾ ബാഹ്യശക്തികൾ മുതലെടുപ്പ് നടത്തുമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഔചിത്യം പാലിച്ച് പരിഹാരം തേടുകയാകണം പ്രതിഷേധങ്ങളുടെ ലക്ഷ്യം. നാഗ്‌പൂരിൽ ദസറ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഭാഗവത്.
ഗ്യാനേഷ്‌കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധങ്ങൾ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കമായി മാറുന്നെന്ന പ്രചാരണം ശക്തമാകവെയാണ് ഭാഗവത് മുന്നറിയിപ്പ് നൽകിയത്. പ്രതിഷേധങ്ങൾ വോട്ടു ലക്ഷ്യമിട്ടോ, പ്രശസ്‌തിക്കു വേണ്ടിയോ ആകരുത്. ചർച്ചകളിലും പരസ്‌പര ധാരണകളിലൂടെയുമാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടത്. അതൃപ്‌തിയും വിദ്വേഷവും പരത്താൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത വേണം. ഒരു വ്യക്തിയോ സംഘമോ പ്രത്യയശാസ്ത്ര വിരോധംമൂലം നടത്തുന്ന പ്രതിഷേധങ്ങൾ ഇന്ത്യയ്ക്കെതിരെ നിൽക്കുന്ന ശക്തികൾക്ക് അവസരമൊരുക്കും. രാജ്യത്തെ വിഭജിക്കാനുള്ള നീക്കങ്ങൾ ജനം ഒറ്റക്കെട്ടായി നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |