SignIn
Kerala Kaumudi Online
Saturday, 23 May 2026 2.10 AM IST

ടി. ശ്രീകുമാർ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി  റോയ് മാത്യു മീഡിയ സെക്രട്ടറി

s

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി ടി. ശ്രീകുമാറിനേയും മീഡിയ സെക്രട്ടറിയായി റോയ് മാത്യുവിനേയും നിയമിച്ചു. സീജി കടയ്ക്കലാണ് പ്രസ് സെക്രട്ടറി. അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായി അനീഷ്.എ, തിലകൻ കെ.പി.കെ, മോഹന ചന്ദ്രൻ.എം.എസ്, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരായി പി.എ. എബിമോൻ, പത്മകുമാർ.എം, മനോജ്കുമാർ പി.എൻ, ജാഫർഖാൻ.എസ്, ജയചന്ദ്രൻ.എ, പ്രകാശ് ഒ.ടി എന്നിവരേയും നിയമിച്ചു.

വിനീത് ടി.സിയാണ് പേഴ്സണൽ അസിസ്റ്റന്റ്. അഡിഷണൽ പേഴ്സണൽ അസിസ്റ്റന്റുമാരായി എം.ബി. സുരേഷ് ബാബു, പ്രശാന്ത് എം.കെ, വി.കെ.കമറുദ്ദീൻ, ജയകുമാർ. എസ്, ഹരിനാഥ്. കെ എന്നിവരേയും നിയമിച്ചു.

മന്ത്രിമാരുടെ പ്രൈവറ്റ്

സെക്രട്ടറിമാർ
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പി.എസ്.ശ്രീകുമാറിനേയും വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഷിബു ഐസക്കിനേയും നിയമിച്ചു. കായിക മന്ത്രി ഒ.ജെ.ജനീഷിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ.പി.പുരുഷോത്തമനെ നിയമിച്ചു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം.

മത്സ്യബന്ധനം, സമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിന്റെ പ്രൈവറ്റ് സെക്രട്ടറിയായി എൻ.പദ്മകുമാറിനെ നിയമിച്ചു. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് മത്സ്യബന്ധനം, ഗ്രാമവികസനം അടക്കമുള്ള വകുപ്പുകളിൽ ദീർഘനാളത്തെ ഭരണപരിചയമുണ്ട്.

എം.പി. സാജു

മന്ത്രി സി.പി.ജോണിന്റെ

പ്രൈവറ്റ് സെക്രട്ടറി

ഗതാഗത മന്ത്രി സി.പി.ജോണിന്റെ പ്രൈവറ്റ് സെക്രട്ടറിയായി എം.പി.സാജുവിനെ നിയമിച്ചു. സി.എം.പി സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം പട്ടം സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. തിരുവനന്തപുരം മുൻമേയർ എം.പി.പദ്മനാഭന്റെയും മുൻ കൗൺസിലർ കുമാരി പദ്മനാഭന്റെയും മകനാണ്. ഭാര്യ: പാർവതി ചന്ദ്രചൂഢൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA