
തിരുവനന്തപുരം: ദ്വാരപാലകശില്പ കേസിൽ തുടരന്വേഷണത്തിന് പ്രത്യേക സംഘം. 2025ൽ സ്വർണപ്പാളികൾ ശബരിമലയിൽ നിന്ന് ചെന്നൈയിലേക്ക് കൊണ്ടുപോയതിലാണ് അന്വേഷണം. ഇതിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ അജികുമാർ, സന്തോഷ് എന്നിവരെ വീണ്ടും ചോദ്യം ചെയ്തേക്കും.
2019ൽ ദ്വാരപാലക പാളിയും കട്ടിളപ്പാളിയും കൊണ്ടുപോയതിന്റെ ആവർത്തനമാണ് 2025ൽ ഉണ്ടായത്. നിറം മങ്ങിയപ്പോഴാണ് 2019ൽ സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കുന്നത്. അതേ രീതിയിലാണ് 2025ലും കൊണ്ടുപോയത്. പ്രശാന്തിന്റെ കാലത്ത് സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ എല്ലാ പാളികളിൽ നിന്നും സാമ്പിളെടുത്ത് പരിശോധിച്ചാലേ ഇത് ഉറപ്പിക്കാനാകൂ. മിഥുനമാസ പൂജയ്ക്ക് നട തുറക്കമ്പോൾ സാമ്പിൾ ശേഖരിക്കും. ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിലാണ് ശാസ്ത്രീയ പരിശോധന.
ശബരിമലയിൽ ആദ്യം പൂശിയ സ്വർണം 2019ൽ വേർതിരിച്ചെടുത്ത ശേഷം കുറഞ്ഞ അളവിൽ പൂശി നൽകിയെന്നാണ് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയത്. കൂടുതൽ പരിശോധന നടത്തുന്നതിനാൽ, കുറ്റപത്രം സമർപ്പിക്കുന്നത് വൈകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |