തിരുവനന്തപുരം:അയ്യങ്കാളി ചരമ വാർഷികദിനമായ 18ന് സംസ്ഥാനമെമ്പാടും അയ്യങ്കാളി സ്മൃതിദിന ആചരണം നടത്തുമെന്ന് പട്ടികജാതി മോർച്ച സംസ്ഥാനപ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അറിയിച്ചു.ജില്ലാ കേന്ദ്രങ്ങളിലും പഞ്ചായത്തുകളിലും സമ്മേളനങ്ങൾ നടത്തും.ചടങ്ങിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും.മോദി സർക്കാരിന്റെ 12ാം വാർഷികത്തോടനുബന്ധിച്ച് 21വരെ ഉന്നതികൾ കേന്ദ്രീകരിച്ച് സ്വച്ച് ഭാരത് അഭിയാൻ സംഘടിപ്പിക്കാനും പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഗ്രാൻഡ് കുടിശിക വിതരണം നടത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താനും തീരുമാനിച്ചതായി ഷാജുമോൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |