
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സത്രീകൾക്ക് സൗജന്യയാത്ര 'പ്രിയദർശിനി" പദ്ധതി ഉദ്ഘാടനം ബഹിഷ്കരിക്കാൻ തീരുമാനിച്ച സി.പി.എം നടപടിയിൽ പ്രതികരിച്ച് ഗതാഗത മന്ത്രി സി.പി.ജോൺ. സി.പി.എം തീരുമാനം ദൗർഭാഗ്യകരമാണെന്നും ‘വിനാശകാലേ വിപരീതബുദ്ധി’ എന്നുമാത്രമേ ഇതിനെ വിശേഷിപ്പിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. കുറച്ചു കാലം കഴിയുമ്പോൾ സി.പി.എം തെറ്റ് തിരുത്തുമെന്ന് വിശ്വാസമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 'പ്രിയദർശിനി' ഉദ്ഘാടന പരിപാടിയിൽ സി.പി.എം എം.എൽ.എമാർ പങ്കെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. പദ്ധതി ആളെപ്പറ്റിക്കുന്നതാണെന്നും കുറച്ച് ബസുകളിൽ മാത്രമേ സൗകര്യം ലഭ്യമാക്കിയിട്ടുള്ളൂ എന്നും ചൂണ്ടിക്കാട്ടിയാണ് സി.പി.എം ഗോവിന്ദൻ ബഹിഷ്കരണം പ്രഖ്യാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |