SignIn
Kerala Kaumudi Online
Monday, 15 June 2026 2.13 AM IST

കേരളം വിട്ടാൽ സി.പി.എമ്മിന് കോൺ. സഹായം വേണം: കെ.സി

kc-venugopal

തിരുവനന്തപുരം: കേരളം വിട്ടാൽ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും പിന്തുണ കൊണ്ടുമാത്രം പാർലമെന്റിലെത്തുന്ന പാർട്ടിയായി സി.പി.എം മാറിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. എന്നിട്ടും രാഹുൽ ഗാന്ധിയെ സി.പി.എം വിമർശിക്കുന്നത് പരിഹാസ്യമാണ്. മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കും പോലുള്ള അബദ്ധമായേ ഇതിനെ കാണാനാകൂ. രാജസ്ഥാനിലും തമിഴ്നാട്ടിലും ഉൾപ്പെടെ രാഹുൽ ഗാന്ധിയുടെ ചിത്രം വച്ച് വോട്ടുവാങ്ങി വിജയിച്ചവരാണ് ഇപ്പോൾ അദ്ദേഹത്തെ ഇ.ഡി ഏജന്റെന്ന് അധിക്ഷേപിക്കുന്നത്. സ്വന്തം അസ്തിത്വം പോലും നഷ്ടപ്പെടുത്തുകയാണ് സി.പി.എം. കേരളത്തിലെ ദയനീയ പരാജയമാണ് സി.പി.എമ്മിനെക്കൊണ്ട് ഇതൊക്കെ പറയിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA