
തിരുവനന്തപുരം: സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ.ഡി.സജിത്ബാബുവിനെ നിയമിക്കും. സംസ്ഥാന സർക്കാരിന്റെ പട്ടികയിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് സജിത്ബാബുവിന്റെ പേര് തിരഞ്ഞെടുത്തത്. ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവിൽ വിദ്യാഭ്യാസ വകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറിയാണ്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ യു. കേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതോടെ എ.കൗശികനെ പകരം നിയമിച്ചിരുന്നു. കൗശികൻ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയതോടെയാണ് പുതിയ നിയമനം. കാസർകോട് ജില്ലാ കളക്ടർ, സഹകരണ സംഘം രജിസ്ട്രാർ ഉൾപ്പെടെ പ്രധാനപ്പെട്ട തസ്തികകളിൽ ഡി.സജിത് ബാബു സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2012 കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |