
തിരുവനന്തപുരം: ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ കടന്നു. സബ് സിഡി ഇനത്തിൽ 72 കോടി രൂപയും നോൺസബ് സിഡി ഇനത്തിൽ 135 കോടിയുമാണ് ലഭിച്ചത്.
19 ദിവസത്തിനിടെ സപ്ലൈകോയുടെ വില്പനശാലകളും ഓണം ഫെയറുകളും സന്ദർശിച്ചത് 26 ലക്ഷത്തോളം ഉപഭോക്താക്കളാണ്. വിവിധ ജില്ലകളിൽ പ്രത്യേകമായി സംഘടിപ്പിച്ച ഫെയറുകളിൽ മാത്രം ഏകദേശം രണ്ട് കോടി രൂപയുടെ വിറ്റുവരവുണ്ടായി.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ നടക്കുന്ന മെഗാ ട്രേഡ് ഫെയറുകളിൽ ഏറ്റവും കൂടുതൽ വിറ്റുവരവ് രേഖപ്പെടുത്തിയത് കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഫെയറിലാണ്. ഇവിടെ 32 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിലെ മെഗാ ട്രേഡ് ഫെയറിൽ 30 ലക്ഷം രൂപയുടെ വിറ്റുവരവും ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |