
തിരുവനന്തപുരം: അങ്കമാലി - എരുമേലി ശബരി റെയിൽ പദ്ധതിക്കായുള്ള സ്ഥലമെടുപ്പിന് സ്പെഷ്യൽ തഹസിൽദാർ ഓഫീസുകൾ ഉടൻ ആരംഭിക്കും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ 303.58 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ റവന്യു വകുപ്പ് 3 സ്‌പെഷ്യൽ തഹസീൽദാർ ഓഫീസുകൾ തുറക്കണം. ജില്ലാ കളക്ടർമാരോട് അഭിപ്രായം തേടിയിരിക്കുകയാണ് റവന്യൂ വകുപ്പ്.
നിലവിൽ എറണാകുളത്ത് ഭൂമിയേറ്റെടുക്കൽ ഓഫീസുണ്ട്.. സ്ഥലമെടുക്കൽ ഓഫീസുകളുടെ പ്രവർത്തനച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചിട്ടുണ്ട്. ശബരി പദ്ധതിയിൽ പകുതി ചെലവ് സംസ്ഥാനമാണ് വഹിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിഹിതം ഉപയോഗിച്ചാണ് ശബരി റെയിൽവേയ്ക്കായുള്ള സ്ഥലമെടുക്കൽ. ഇതിനായുള്ള ഓഫീസുകളിൽ നൂറോളം ഉദ്യോഗസ്ഥരെ റവന്യു വകുപ്പ് പുനർവിന്യാസത്തിലൂടെ നിയമിക്കും. അങ്കമാലി മുതൽ കോട്ടയം രാമപുരം സ്റ്റേഷൻ വരെ 70 കിലോമീറ്റർ ദൂരത്തിൽ 20 വർഷം മുൻപ് പദ്ധതിക്കായി കല്ലിട്ട് തിരിച്ചതാണ്. എന്നാൽ, ഭൂമിയുടമകൾക്ക് സ്ഥലം വിൽക്കാനോ വായ്‌പയെടുക്കാനോ കഴിയാത്ത അവസ്ഥയാണ്. 2013ൽ നിശ്ചയിച്ച അലൈൻമെന്റ് പ്രകാരമായിരിക്കും ഭൂമിയേറ്റെടുക്കുക. പദ്ധതിയുടെ പകുതി ചെലവായ 1900 കോടി വഹിക്കുന്നതിന് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |