SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.30 AM IST

മു​ഖ്യ​മ​ന്ത്രി​യു​ടെസ്‌​പോ​ൺ​സർ അ​ജ്ഞാ​ത​ ​അ​വ​താ​ര​ങ്ങ​ൾ​

d

മു​ഖ്യ​മ​ന്ത്രി​യെ​യും​ ​മ​ന്ത്രി​മാ​രെ​യും​ ​അ​ജ്ഞാ​ത​അ​വ​താ​ര​ങ്ങ​ൾ​ ​സ്‌​പോ​ൺ​സ​ർ​ ​ചെ​യ്യു​ക​യാ​ണ്.​ ​ആ​രാ​ണ് ​ഇ​ത്ര​യും​ ​സ്‌​നേ​ഹ​മു​ള്ള​ ​സു​ഹൃ​ത്തു​ക്ക​ളെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​തി​രു​വ​ന​ന്ത​പു​രം​-​ക​രി​പ്പൂ​ർ​ ​ചാ​ർ​ട്ട​ഡ് ​ഫ്‌​ളൈ​റ്റ് ​ആ​രാ​ണ് ​സ്‌​പോ​ൺ​സ​ർ​ ​ചെ​യ്ത​തെ​ന്ന് ​ജ​ന​ങ്ങ​ൾ​ക്ക് ​അ​റി​യ​ണം.​ ​മ​ന്ത്രി​ ​കെ.​എം.​ഷാ​ജി​ ​സ​ർ​ക്കാ​ർ​ ​വാ​ഹ​നം​ ​ഒ​ഴി​വാ​ക്കി​ ​ആ​ഡം​ബ​ര​ ​കാ​ർ​ ​ഉ​പ​യോ​ഗി​ക്കു​ന്നു.​രാ​ഹു​ൽ​ഗാ​ന്ധി​യും​ ​കെ.​സി​ ​വേ​ണു​ഗോ​പാ​ലും​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്ക​ണം.
-കെ.​ സു​രേ​ന്ദ്ര​ൻ
ബി.​ജെ.​പി​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​ ​

ക്രൈ​ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണം
പി​ണ​റാ​യി​യെ​ ​ര​ക്ഷി​ക്കാ​ൻ


മാ​സ​പ്പ​ടി​ ​കേ​സി​ൽ​ ​വി​ജി​ല​ൻ​സി​ന് ​പ​ക​രം​ ​ക്രൈം​ ​ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​നു​ള്ള​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നം​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​ര​ക്ഷി​ക്കാ​നാ​ണ്. പി​ണ​റാ​യിക്ക് ​വേ​ണ്ടി​യാ​ണ് ​മ​ക​ൾ​ ​ക​രി​മ​ണ​ൽ​ ​ക​മ്പ​നി​യി​ൽ​ ​നി​ന്ന് ​പ​ണം​ ​വാ​ങ്ങി​യ​തെ​ന്നാ​ണ് ​ഇ.​ഡി.​ ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​ക്ക് ​ന​ൽ​കി​യ​ ​ക​ത്തി​ൽ​ ​സൂ​ചി​പ്പി​ച്ച​ത്.​​അ​ന്വേ​ഷ​ണം​ ​സ​ർ​ക്കാ​ർ​ ​സി.ബി.​ഐ​ക്ക് വി​ട​ണം.
-വി.​ മു​ര​ളീ​ധ​ര​ൻ​ ​
എം.​എ​ൽ.​എ

ഇ.​ഡി​യു​ടെ​ ​
ക​ഥ​ക​ൾ​ ​ത​ക​രു​ന്നു​

പി​ണ​റാ​യി​വി​ജ​യ​നും​ ​മു​ഹ​മ്മ​ദ് ​റി​യാ​സി​നു​മെ​തി​രെ​ ​ഇ.​ഡി​ ​കെ​ട്ടി​പ്പൊ​ക്കി​യ​ ​ക​ഥ​ക​ൾ​ ​ചീ​ട്ടു​കൊ​ട്ടാ​രം​ ​പോ​ലെ​ ​ത​ക​രു​ക​യാ​ണ്.​ ​ഇ​തി​ൽ​ ​തെ​ളി​വു​ക​ൾ​ ​ഇ​ല്ലെ​ന്ന് ​സ​മൂ​ഹ​ത്തി​ന് ​ബോ​ദ്ധ്യ​പ്പെ​ട്ടു.​ ​സു​പ്രീം​കോ​ട​തി​ ​വ​രെ​ ​ക​ള​ഞ്ഞ​ ​കേ​സാ​ണ്.​ ​രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ് ​എ​ന്ന​ത് ​വ്യ​ക്ത​മാ​ണ്.​ ​ക​ള്ള​ക്കേ​സി​ൽ​ ​കു​ടു​ക്കി​ ​ക​ള്ള​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ന്ന​ത് ​അം​ഗീ​ക​രി​ക്കി​ല്ല.​ ​​രാ​ഷ്ട്രീ​യ​പ​ര​മാ​യും​ ​നി​യ​മ​പ​ര​മാ​യും​ ​നേ​രി​ടും.​ ​ഇ.​ഡി​യു​ടെ​ ​ക​ള്ള​ത്ത​ര​ങ്ങ​ൾ​ ​തു​റ​ന്നു​കാ​ണി​ക്കും.​ ​എം.​എ​ ​ബേ​ബി​യു​ടെ​ ​ലേ​ഖ​നം​ ​പാ​ർ​ട്ടി​യു​ടെ​ ​ന​യ​മാ​ണ്.​ ​
-വി.​ ശി​വ​ൻ​കു​ട്ടി
സി.​പി.​എം​ ​സം​സ്ഥാ​ന​ ​
സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA