SignIn
Kerala Kaumudi Online
Friday, 28 August 2026 12.40 AM IST

ശബരിമലയിൽ ഓണപൂജകൾ ഭക്തിസാന്ദ്രം

aa

ശബരിമല : സന്നിധാനത്ത് ഓണപൂജകൾ ഭക്തിസാന്ദ്രം. . തിരുവോണനാളിൽ ഭക്തർക്കും ദേവസ്വം ജീവനക്കാർക്കുമായി ദേവസ്വം ബോർഡ് തിരുവോണ സദ്യയൊരുക്കി. രാവിലെ 5ന് മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നട തുറന്ന് നിർമ്മാല്യദർശനവും പതിവ് അഭിഷേകവും നടത്തി. തുടർന്ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ ഗണപതി ഹോമം നടത്തി. നെയ്യഭിഷേകം, അഷ്ടാഭിഷേകം ഉഷഃപൂജ, കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവ പൂർത്തിയാക്കി ഒന്നിന് നടയടച്ചു.
തുടർന്നായിരുന്നു തിരുവോണ സദ്യ. ഒാണപൂജകൾ പൂർത്തിയാക്കി ഇന്ന് രാത്രി 10ന് നട അടയ്ക്കും. കന്നിമാസ പൂജയ്ക്കായി സെപ്തംബർ 16ന് വൈകിട്ട് 5ന് നടതുറക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA