SignIn
Kerala Kaumudi Online
Tuesday, 14 July 2026 4.47 AM IST

പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: സമസ്ത

1

തിരുവനന്തപുരം: ചെറിയ പെരുന്നാളിനും ബലിപെരുന്നാളിനും മൂന്ന് ദിവസത്തെ അവധി അനുവദിച്ച് സർക്കാർ കലണ്ടറിൽ രേഖപ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രതിനിധി സംഘം മുഖ്യമന്ത്രി വി.ഡി.സതീശനെ സന്ദർശിച്ച് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനവും സമർപ്പിച്ചു. പി.എംശ്രീ വിഷയത്തിൽ സംസ്ഥാനത്തിന്റെ പൊതുതാത്പര്യം പരിഗണിക്കണം.കേരളത്തിൽ അറബിക് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാല സ്ഥാപിക്കണം. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളുടെ പുനർനിർണയം നടത്തണം. മലബാർ മേഖലയിൽ പ്ലസ് വൺ ഉൾപ്പെടെയുള്ള കോഴ്സുകളിലെ സീറ്റ് ക്ഷാമം പരിഹരിക്കണം. സമസ്ത സെക്രട്ടറി കെ.ഉമർ ഫൈസി മുക്കം, കേന്ദ്രമുശാവറ അംഗങ്ങളായ ബി.കെ.അബ്ദുൽ ഖാദർ അൽഖാസിമി ബംബ്രാണ, പി.കെ.ഹംസക്കുട്ടി മുസ്ലിയാർ ആദൃശ്ശേരി, ഇ.എസ്.ഹസ്സൻ ഫൈസി തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAMASTHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA