
കൊല്ലം: കൊല്ലം ഫാസ് മുൻ പ്രസിഡന്റും സിനിമ നിർമ്മാതാവുമായിരുന്ന കെ.രവീന്ദ്രനാഥൻ നായരുടെ സ്മരണാർത്ഥം (അച്ചാണി രവി) കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി (കൊല്ലം ഫാസ്) ഏർപ്പെടുത്തിയ പ്രഥമ അച്ചാണി രവി ചലച്ചിത്ര അവാർഡ് സംവിധായകൻ സത്യൻ അന്തിക്കാടിന്. 25,001 രൂപയും പ്രശംസാഫലകവും അടങ്ങുന്നതാണ് അവാർഡ്. 25ന് വൈകിട്ട് 5.30ന് കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിലെ കെ.രവീന്ദ്രനാഥൻ നായരുടെ മൂന്നാമത് ചരമ വാർഷിക അനുസ്മരണ യോഗത്തിൽ മന്ത്രി പി.സി.വിഷ്ണുനാഥ് സമ്മാനിക്കും. ഫാസ് പ്രസിഡന്റ് പ്രതാപ് ആർ.നായർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പ്രദീപ് ആശ്രാമം, വൈസ് പ്രസിഡന്റ് എൻ.രാജേന്ദ്രൻ, പ്രോഗ്രാം ചെയർമാൻ പ്രൊഫ. ജി.മോഹൻദാസ്, ട്രഷറർ സലിം നാരായണൻ, ജോ.സെക്രട്ടറി കെ.സുന്ദരേശൻ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |