SignIn
Kerala Kaumudi Online
Monday, 20 July 2026 9.34 PM IST

ഏജൻസി കബളിപ്പിച്ചു: അഞ്ചുതെങ്ങ് സ്വദേശികളുൾപ്പെടെ 20 പേർ കംബോഡിയയിൽ കുടുങ്ങി

READ ENGLISH VERSION
scam

ആറ്റിങ്ങൽ: തൊഴിൽ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപ്പെട്ട് അഞ്ചുതെങ്ങ് സ്വദേശികളുൾപ്പെടെ 20 പേർ കംബോഡിയയിൽ കുടുങ്ങി. ഇവരിൽ പത്തൊമ്പത് മലയാളികളും ഒരു തമിഴ്നാട് സ്വദേശിയുമാണ് കംബോഡിയൻ ജയിലിലുള്ളത്.

അഞ്ചുതെങ്ങ് സ്വദേശികളായ മാമ്പള്ളി പുതുവൽ പുരയിടത്തിൽ വിജിൻ (27),ഭാര്യ ആൻസി (22),സഹോദരൻ ആന്റണി (24),മാമ്പള്ളി ഓലുവിളാകം വീട്ടിൽ അരുൺ (26),കൊച്ചുമേത്തൻ കടവ് കുരിശടിമുക്കിൽ അമൻ ജെറോം (27) എന്നിവരും തിരുവനന്തപുരം,കൊല്ലം,കോഴിക്കോട്,വയനാട് തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരുമാണ് കംബോഡിയൻ ജയിലിലായത്. ഇവർ താമസിച്ചിരുന്നിടത്ത് കമ്പോഡിയൻ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മതിയായ രേഖകൾ ഇല്ലെന്ന് കണ്ടെത്തി പിടികൂടിയത്. തുടർന്ന് ഇവരെ ആദ്യം ഷെൽട്ടറിലേക്കും പിന്നീട് കംബോഡിയിലെ പ്രൊവിൻഷ്യൽ പ്രിസണിലേക്ക് മാറ്റുകയുമായിരുന്നു. ഇവരിൽ നിന്ന് മൊബൈൽ ഫോൺ,പാസ്പോർട്ടുകൾ ഉൾപ്പെടെയുള്ള രേഖകളും പിടിച്ചെടുത്തു. ഇതിനിടെ,പിടിക്കപ്പെട്ടവരിൽ ചിലർ മറ്റ് ഫോണുകളിൽ നിന്ന് അഞ്ചുതെങ്ങിലെ ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് പുറംലോകമറിഞ്ഞത്.
മുൻപും അഞ്ചോളം അഞ്ചുതെങ്ങ് സ്വദേശികൾ കംബോഡിയിൽ വ്യാജ തൊഴിൽ റിക്രൂട്ട്മെന്റ് ഏജന്റിന്റെ ചതിയിപ്പെട്ട് കുടുങ്ങിയിരുന്നു. സൂപ്പർ മാർക്കറ്റിലെ ജോലിക്കായുള്ള കംബോഡിയൻ വിസക്ക് രണ്ടര ലക്ഷം രൂപ ഇവർ ഏജൻസിക്ക് നൽകിയത്. അന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്ന എസ്. ജയശങ്കറിനെ ബന്ധപ്പെടുത്തി കേന്ദ്ര വിദേശകാര്യ സഹ മന്ത്രിയായിരുന്ന വി. മുരളീധരൻ നടത്തിയ ഇടപെടലിലാണ് ചതിയിൽപ്പെട്ടവരെ നാട്ടിലെത്തിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA