SignIn
Kerala Kaumudi Online
Saturday, 03 October 2026 1.43 PM IST

'വീട്ടിലേക്ക്  മാർച്ച്  നടത്തിയാൽ  പാർട്ടി  ഓഫീസിൽ  കയറും'; എസ്എഫ്ഐ  ജില്ലാ  സെക്രട്ടറിക്ക് എസ്ഐയുടെ ഭീഷണി, ഓഡിയോ പുറത്ത്

police
തലസ്ഥാനത്ത് നടന്ന സംഘർഷത്തിൽ നിന്ന്

തിരുവനന്തപുരം: തലസ്ഥാനത്തെ സംഘർഷത്തിനിടെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ തല്ലിയ പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് സിപിഎം നടത്തുന്നത്. കന്റോൺമെന്റ് എസ്എച്ച്ഒ സതീഷ്, എസ് ഐ ഗോകുൽ എന്നിവരുടെ വീടുകളിലേക്ക് സിപിഎം മാർച്ചും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ എസ് ഐ ഗോകുലിന്റെ ഒരു ഓഡിയോയാണ് സിപിഎം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറുമെന്നാണ് ഗോകുലിന്റെ ഭീഷണി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദനെ വിളിച്ച് ഭീഷണിപ്പെടുത്തിയ ഓഡിയോയാണ് പുറത്തുവന്നത്.

'കന്റോൺമെന്റ് എസ്ഐ ഗോകുലാണ് ഞാൻ, നിങ്ങൾ എന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയാൽ ഞങ്ങൾ പാർട്ടി ഓഫീസിൽ കയറും. ചെയ്യാൻ പറ്റുന്നതൊക്കെ നീ ചെയ്യ്. ആഭ്യന്തര മന്ത്രി പറഞ്ഞത് കൊണ്ടാണ് അറസ്റ്റ് നീട്ടിവച്ചത്. നിങ്ങൾ മര്യാദക്കാണെങ്കിൽ മര്യാദ. നീ എവിടെ ഇരിക്കുകയാണെന്ന് നമുക്കറിയാം'- എന്നാണ് ഓഡിയോയിൽ ഉള്ളത്. ഓഡിയോയെക്കുറിച്ച് അന്വേഷണത്തിന് എഡിജിപി പി വിജയൻ ഉത്തരവിട്ടു. സിറ്റി പൊലീസ് കമ്മീഷണറോട് അന്വേഷണം നടത്തി അടിയന്തിര നടപടിയെടുക്കാനാണ് എഡിജിപി നിർദേശം നൽകിയത്.

അതേസമയം, കന്റോൺമെന്റ് എസ്ഐ ഗോകുലിന്റെ ചിത്രങ്ങൾ സഹിതം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് ഭീഷണി മുഴക്കിയ സംഭവത്തിൽ സൈബർ അന്വേഷണം ആരംഭിച്ചു. എസ്ഐയ്ക്ക് കൂടുതൽ സംരക്ഷണമേർപ്പെടുത്തി. പൊലീസുകാരെ ആക്രമിച്ചതിന് ആറ് ഡിവൈഎഫ്ഐക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

English Summary

An audio clip allegedly featuring Thiruvananthapuram Cantonment SI Gokul has triggered controversy after CPM announced a march to the residences of police officers over alleged police action at a university hostel. In the audio, the officer allegedly warned that the party office would be entered if a march was held at his residence.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SI GOKUL, CANTONMENT SI, CPM MARCH, THIRUVANANTHAPURAM POLICE, SFI DISTRICT SECRETARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA