SignIn
Kerala Kaumudi Online
Tuesday, 22 September 2026 12.10 PM IST

ലൈഫ് മിഷൻ കേസ് , ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യാൻ സി.ബി.ഐ

sivasanker

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെ സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകാൻ നോട്ടീസ് നൽകി. ആദ്യമായാണ് ശിവശങ്കറിനെ ഈ കേസിൽ ചോദ്യം ചെയ്യാൻ സി.ബി.ഐ വിളിപ്പിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമ്മിക്കാൻ കരാർ നൽകിയതിൽ വൻ തുക കൈക്കൂലി വാങ്ങിയെന്നാണ് ശിവശങ്കറിനെതിരായ ആരോപണം. യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ശിവശങ്കറും ഇത് വീതിച്ചെടുത്തെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.

സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരും ലൈഫ് മിഷൻ അഴിമതിയിൽ പ്രതികളാണ്. സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ എൻ.ഐ.എ കണ്ടെത്തിയ ഒരു കോടി രൂപ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിന് നൽകാനുള്ള കോഴയായിരുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ സി.ബി.ഐ രണ്ടാം തവണയും ചോദ്യം ചെയ്തിരുന്നു. ഇടപാടിലെ കോഴ ശിവശങ്കറിന്റെ പൂർണ അറിവോടെയായിരുന്നുവെന്ന് സ്വപ്നയുടെ മൊഴിയുള്ളതായാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVASANKER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA