
കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ 25കാരി പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ തളിപ്പറമ്പ് സ്വദേശിനി സ്‌നേഹ മെർലിൻ പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മ വീട്ടിലുള്ളപ്പോഴും പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.
സ്‌നേഹയും ലഹരിവില്നക്കേസിലെ പ്രതിയായ പെൺകുട്ടിയുടെ അമ്മയും കണ്ണൂർ ജയിലിൽ വച്ചാണ് പരിചയപ്പെട്ടത്. ഒരു വർഷത്തോളം പെൺകുട്ടിയുടെ വീട്ടിൽ സ്‌നേഹ താമസിച്ചിരുന്നു. ഈ കാലയളവിൽ പലതവണ സ്‌നേഹ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേയ്ക്ക് മാറ്റിയപ്പോഴാണ് പീഡനവിവരം പുറത്തുപറഞ്ഞത്. ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവ് പോക്‌സോ കേസിൽ ജയിലിലാണ്.
സ്‌നേഹക്കെതിരെ സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പെടെ നാല് കേസുകൾ നിലവിലുള്ളതായി പൊലീസ് അറിയിച്ചു. അടിപിടി കേസിലും ഇവർ പ്രതിയായിട്ടുണ്ട്. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ സ്‌നേഹ കഴിഞ്ഞവർഷം അറസ്റ്റിലായിരുന്നു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പന്ത്രണ്ടുകാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്.
സ്‌നേഹ മെർലിൻ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ വൈകൃതങ്ങൾക്ക് ഇരയായവരിൽ കൂടുതലും പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്നു. ആദ്യം ചെറിയ സമ്മാനങ്ങൾ നൽകി സൗഹൃദം സ്ഥാപിക്കും. പിന്നീട് സ്വകാര്യ ദൃശ്യങ്ങളടക്കം പകർത്തി അവ കാണിച്ച് ഭീഷണിപ്പെടുത്തും. പേടിച്ച് പുറത്തുപറയാതിരിക്കുന്ന കുട്ടികളെ സ്‌നേഹ ചൂഷണം ചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |