
തിരുവനന്തപുരം: ഗാർഹിക ഉപഭോക്താക്കൾക്ക് സോളാർ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബിയുടെ തനത് ഫണ്ടുപയോഗിച്ച് ട്രാൻസ്ഫോർമറുകളുടെ ശേഷി വർദ്ധിപ്പിക്കുമെന്ന് മന്ത്രി സണ്ണിജോസഫ് നിയമസഭയിൽ പറഞ്ഞു.
നെറ്റ് മീറ്റർ 2020ലെ ചട്ടപ്രകാരം വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കാൻ അനുവദിക്കാവുന്ന എനർജി സിസ്റ്റത്തിന്റെ ശേഷി വിതരണ ട്രാൻസ്ഫോർമർ ശേഷിയുടെ 75 ശതമാനത്തിൽ കവിയാൻ പാടില്ലായിരുന്നു. ഭേദഗതി പ്രകാരം ഇത് 90 ശതമാനമാക്കി . കേരളത്തിലെ 95920 ട്രാൻസ്ഫോർമറുകളിൽ 1080ൽ ലഭ്യത കുറവാണ്. ആകെ ട്രാൻസ്ഫോർമറുകളുടെ 1.13ശതമാനം മാത്രമാണിത്. പകൽ സമയത്തെ സോളാർ വൈദ്യുതി രാത്രി പീക്ക് സമയത്ത് ഉപയോഗത്തിന് സംഭരിക്കാനുള്ള ബാറ്ററി സ്റ്റോറേജ് പദ്ധതി നടപ്പാക്കുമെന്നും പി.കെ പ്രവീണിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |