SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.08 AM IST

അതിവേഗ റെയിൽ: ആശങ്കകളിൽ കഴമ്പില്ല

1

കൊച്ചി: സർക്കാരിന് ഇ. ശ്രീധരൻ സമർപ്പിച്ച അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് കെ-റെയിൽ വിരുദ്ധ ജനകീയ സമിതി ഉന്നയിച്ച ആശങ്കകളിൽ കഴമ്പില്ലെന്ന് ഇ. ശ്രീധരന്റെ ഓഫീസ് അറിയിച്ചു. പൂർണവിവരം അറിയാത്തതിനാലാണ് ആശങ്ക. അതിവേഗ റെയിലിന്റെ തിരുവനന്തപുരത്തെ ആറര കിലോമീറ്റർ ഒഴികെ 456 കിലോമീറ്ററും തൂണിലോ വയഡക്‌ടുകളിലൂടെയോയാണ് പോകുന്നത്.

കുറച്ച് സ്ഥലമേ ഏറ്റെടുക്കേണ്ടി വരൂ. നിർമ്മാണം കഴിഞ്ഞാൽ ആവശ്യമെങ്കിൽ നിബന്ധനകളോടെ സ്ഥലം ഉടമകൾക്ക് തിരിച്ചുകൊടുക്കാം. കുറഞ്ഞ മൂലധനം മാത്രമേ പദ്ധതിക്ക് ആവശ്യമുള്ളൂ. അഞ്ചുവർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാകും. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ കൂടിയാണ് പാത കടന്നുപോകുന്നത്. സംസ്ഥാന സർക്കാർ അംഗീകരിച്ചാൽ പദ്ധതി സംബന്ധിച്ച പൂർണവിവരം ജനങ്ങൾക്ക് ലഭ്യമാക്കുമെന്നും ശ്രീധരന്റെ ഓഫീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPEED RAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA